ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും എഎപിയില്‍ നിന്നു രാജിവച്ചു
ന്യൂഡല്‍ഹി• ആംആദ്മി പാര്‍ട്ടി നേതാക്കളായ ഷാസിയ ഇല്‍മിയും മലയാളിയായ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥും രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുണ്ടായ അതൃപ്തിയാണ് ഷാസിയ ഇല്‍മിയുടെ രാജിയിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ ജനാധിപത്യമിലെ്ലന്നും ഇല്‍മി ആരോപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിനൊപ്പമുള്ള ഒരു ചെറിയ സംഘമാണ് തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നതെന്നും സ്വരാജ്
നയങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ പിന്തുടരാന്‍ കഴിയിലെ്ലന്നത് തന്നെ അന്പരപ്പിക്കുന്നതായും ഇല്‍മി വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആംആദ്മി പാര്‍ട്ടിക്കു സാധിച്ചു. എന്നാല്‍ ആഭ്യന്തര തലത്തില്‍ ജനാധിപത്യം കൊണ്ടുവരുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടിയെ പുനസംഘടിപ്പിക്കണമെന്നും ഇല്‍മി ആവശ്യപ്പെട്ടു. ഗാസിയാബാദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഇല്‍മിക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടിരുന്നു. നേരത്തെ ആര്‍കെ പുരം നിയമസഭാ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്‍ വിമാനക്കന്പനിയുടെ തലവനാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. ഈ വര്‍ഷം ജനുവരിയിലാണ് ഗോപിനാഥ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അയച്ച കത്തിലാണ് താന്‍ രാജിവയ്ക്കുന്നതായി ഗോപിനാഥ് അറിയിച്ചത്.

No comments:
Post a Comment