Thursday, 22 May 2014



അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന് ഇന്നസെന്‍റ്





താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം തല്‍ക്കാലം ഒഴിയില്ലെന്ന് ചാലക്കുടിയില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം ഇന്നസെന്‍റ്. സിനിമാ ജീവിതവും തുടര്‍ന്നുകൊണ്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് പുറത്തുനിന്നുമാത്രം കണ്ടുള്ള പരിചയമേയുള്ളൂ. പക്ഷെ, തന്‍റെ പ്രവര്‍ത്തനത്തിന് ഇതൊന്നും തടസമാകില്ലെന്ന് ഇന്നസെന്‍റ് വ്യക്തമാക്കി. 

തല്‍ക്കാലം അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെങ്കിലും അടുത്തമാസം നടക്കുന്ന സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ തന്‍റെ അസൗകര്യം അറിയിക്കും. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്തിയശേഷം ഒഴിവുള്ള സമയത്ത് സിനിമയില്‍ പ്രവര്‍ത്തിക്കും. വിമര്‍ശനങ്ങളെ കാര്യമായെടുക്കുന്നില്ല. വിമര്‍ശിച്ചവരോട് വിരോധവുമില്ല. ഇന്നസെന്‍റ് പറഞ്ഞു.

No comments:

Post a Comment