അന്നേ മോദി വിളിച്ചു: സുരേഷേ, വരണേ..
ആഗ്രഹിച്ച പോലെ നരേന്ദ്ര മോദി പ്രധാനമന്ത്രി പദംഏറുന്പോള്‍ നടന്‍ സുരേഷ് ഗോപി ഏറെ സന്തോഷവാന്‍. പക്ഷെ ഒഴിവാക്കാനാവാത്ത പരിപാടികള്‍ ഉള്ളതിനാല്‍ മോദിയുടെ ക്ഷണം സ്വീകരിച്ച് സുരേഷ് ഡല്‍ഹിയിലേക്ക് പോകുന്നില്ല.പകരം ടിവിയില്‍ സത്യപ്രതിജ്ഞലൈവായി കണ്ട് പുതിയ പ്രധാനമന്ത്രിക്ക് ആശംസ നേരും.
ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും താന്‍ പ്രധാനമന്ത്രിയാകുമെന്നും തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ നരേന്ദ്രമോദിക്ക് ഉറപ്പായിരുന്നുവെന്നു സുരേഷ് ഗോപി. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തണമെന്ന് സുരേഷ് ഗോപിയെ അദ്ദേഹം കാലേ കൂട്ടിക്ഷണിച്ചത് ഇതു മൂലമാണ്.
വോട്ടെടുപ്പിനു മുന്‍പായി സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് മോദി പോകുന്നതിനു മുന്‍പായിരുന്നു ക്ഷണം. നാട്ടില്‍ എത്തുന്ന പത്രത്തില്‍ വരുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ പടത്തില്‍ പിന്നില്‍ എവിടെയെങ്കിലും സുരേഷ് ഗോപിയുടെ മുഖം ഉണ്ടാകണമെന്ന് അപ്പോള്‍ മോദി തമാശയായി പറഞ്ഞു.
സുരേഷ് ഗോപിയുമായി നരേന്ദ്ര മോദിയുടെ ഓഫിസിലുള്ളവര്‍ ആദ്യമായിബന്ധപ്പെട്ടത് കഴിഞ്ഞ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലാണ്.അന്ന് സുരേഷ്‌ഗോപി ഒരു ടിവി പരിപാടിയുടെ തിരക്കിലായിരുന്നു.നേരിട്ടു കാണണമെന്ന് മോദി ആവശ്യപ്പെട്ടുവെങ്കിലും തിരക്കു മൂലം അദ്ദേഹത്തിനു പോകാന്‍ സാധിച്ചില്ല.പക്ഷേ പലപ്പോഴും മോദിയുമായിഫോണില്‍ സംസാരിച്ചു.
കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി, നിലപാട് മാറ്റി തന്നെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് എന്തു കൊണ്ടെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് മോദി പറഞ്ഞു. അതനുസരിച്ച് 20 പോയിന്‍റ് അടങ്ങുന്ന രേഖ നടന്‍ തയാറാക്കി നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ് ഗുജറാത്ത് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ച് മോദിയെ സുരേഷ് ഗോപി കാണുന്നത്. കൂടിക്കാഴ്ച്ച രണ്ടു മണിക്കൂര്‍ 25 മിനിറ്റ് നീണ്ടുനിന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കണമെങ്കില്‍ എറണാകുളം സൗത്ത്,നോര്‍ത്ത്, തിരുവനന്തപുരം,കൊല്ലം റയില്‍വേസ്‌റ്റേഷനുകള്‍ നഗരത്തില്‍ നിന്ന് മാറ്റണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇവയെ ഇപ്പോഴത്തെ സ്ഥലത്തു തന്നെ നിലനിര്‍ത്തി വിദേശരാജ്യങ്ങളിലെ പോലെ ഭൂഗര്‍ഭ റയില്‍വേ സ്‌റ്റേഷനുകളാക്കി മാറ്റിയാല്‍ പ്രശ്നം തീരുമെന്നും അതിനുള്ള ശ്രമം നടത്തണമെന്നും മോദി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിനു മുന്തിയ പരിഗണന നല്‍കുമെന്നും മോദി ഉറപ്പുനല്‍കി. കേരളത്തില്‍ അതിവേഗ പാത അപ്രായോഗികമായതിനാല്‍ തമിഴ്നാട്ടിലെ അതിവേഗ പാതയുമായി കേരളത്തെ ബന്ധിപ്പിക്കണം. ഇങ്ങനെ ബന്ധിപ്പിക്കാനായി നിര്‍മിക്കുന്ന പുതിയ വഴി, ഭൂമിക്ക് അടിയിലൂടെയോ മേല്‍പ്പാതയായോ കടന്നു പോയാല്‍ സ്ഥലം ഏറ്റെടുക്കല്‍ വലിയ പ്രശ്നമാവില്ല. സുപ്രീം കോടതിയുടെ ദക്ഷിണേന്ത്യന്‍ ബെഞ്ച് തമിഴ്നാട്ടില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും പഠിച്ച് തീരുമാനം എടുക്കാമെന്ന് മോദി ഉറപ്പു നല്‍കിയിരുന്നെന്ന് സുരേഷ് പറയുന്നു.

No comments:
Post a Comment