Tuesday, 20 May 2014

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 26ന്



ന്യൂഡല്‍ഹി • നരേന്ദ്ര മോദി സര്‍ക്കാര്‍ 26ന് സത്യപ്രതിജ്ഞ ചെയ്‌യും. എല്‍.കെ.അഡ്വാനി, രാജ്നാഥ് സിങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. 

നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതായി അറിയിച്ചു കൊണ്ടുളള കത്ത് രാഷ്ട്രപതിക്കു കൈമാറി. ഘടകകക്ഷി നേതാക്കള്‍ മോദിയെ പിന്തുണയ്ക്കുന്നതായി അറിയിച്ചുള്ള കത്തും കൈമാറി. രാഷ്ട്രപതി ഭവന്‍റെ മുറ്റത്ത് വിപുലമായ പന്തലൊരുക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്. മൂവായിരത്തിലേറെ പേര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കുമെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

No comments:

Post a Comment