Tuesday, 20 May 2014

ഒറ്റപ്പാലം നഗരസഭയില്‍ യുഡിഎഫ്_ സിപിഎം കയ്‌യാങ്കളി






പാലക്കാട് • ഒറ്റപ്പാലം നഗരസഭയില്‍ യുഡിഎഫ്_ സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്‌യാങ്കളി.   കൗണ്‍സില്‍ യോഗത്തിനിടെ യുഡിഎഫ് അംഗം പി.എം.എ ജലീല്‍ നഗരസഭാ അധ്യക്ഷ പി.സുബൈദയെ ധിക്കാരി എന്നു വിളിച്ചതാണ് സിപിഎം അംഗങ്ങളെ പ്രകോപിപ്പിച്ചത്. 

തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുളള വാക്കുതര്‍ക്കം കയ്‌യാങ്കളിയില്‍ എത്തുകയായിരുന്നു. ശുചീകരണ തൊഴിലാളികളുടെ കൂലിക്കുടിശിക വിഷയം ചര്‍ച്ച ചെയ്‌യുന്നതിനിടെയാണ് സംഭവം.  മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടാക്കിയത്.

No comments:

Post a Comment