Friday, 23 May 2014

കോഴിക്കോട് കണ്ടായിത്തോടില്‍ റയില്‍പ്പാളം തകര്‍ക്കാന്‍ ശ്രമം


കോഴിക്കോട് • കോഴിക്കോട് കുണ്ടായിത്തോടില്‍ റയില്‍പ്പാളം തകര്‍ക്കാന്‍ ശ്രമം. പാളത്തില്‍ രണ്ടിടത്തായി ഡ്രില്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നു. 

ആകെ 34 ദ്വാരങ്ങളാണ് കണ്ടെത്തിയത്. അട്ടിമറി ശ്രമം റയില്‍വേ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് റയില്‍വേ പൊലീസിന് വിവരം ലഭിച്ചതായാണു വിവരം. 

ട്രാക്കില്‍ ജോലി ചെയ്‌യുന്ന കരാര്‍ തൊഴിലാളികളാണ് ആദ്യം കണ്ടത്.റയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരും കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസും  പരിശോധന നടത്തി. ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് തുളച്ചതാണെന്ന് സംശയമുള്ളതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. പത്തുമീറ്റര്‍ ഇടവിട്ടാണ് ദ്വാരങ്ങള്‍ കണ്ടെത്തിയത്. പാളത്തില്‍ വേറെയെവിടെയെങ്കിലും സമാനരീതിയിലുളള ദ്വാരങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിരോധിച്ചിട്ടില്ല. പൊലീസ്   അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment