ജോണ്‍ വിളിച്ചു; ഗോപി ബോളിവുഡിലേയ്ക്ക്
മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകന്‍ ആരാണെന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ_ ഗോപി സുന്ദര്‍.
ഈ ഓട്ടത്തിനിടയില്‍ ഗോപി സുന്ദര്‍ ഒരു ബംപര്‍ കരാര്‍ നേടിയിരിക്കുകയാണ്. ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണ്‍ എബ്രഹാമിന്‍റെ നിര്‍മ്മാണ കന്പനിക്കുവേണ്ടി മൂന്ന് ഹിന്ദി സിനിമകള്‍ക്ക് സംഗീതം നല്‍കാന്‍ ഇദ്ദേഹം സമ്മതിച്ചു കഴിഞ്ഞു.
മനോരമ ഓണ്‍ലൈന് ആദ്യമായി ഈ വാര്‍ത്ത നല്‍കിക്കൊണ്ട് ഗോപി പറഞ്ഞു. ‘‘ ഉസ്താദ് ഹോട്ടലിലെ എന്‍റെ വര്‍ക്ക് കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് ജോണ്‍ ഏബ്രഹാം എന്നെ വിളിച്ചത്. അദ്ദേഹത്തിന്‍റെ കന്പനിക്കു വേണ്ടി 3 ചിത്രങ്ങള്‍ ചെയ്‌യാന്‍ തീരുമാനമായിക്കഴിഞ്ഞു അടുത്ത വര്‍ഷമായിരിക്കും ഈ സിനിമകള്‍ ചെയ്തു തുടങ്ങുക. ഇത് കൂടാതെ, തെലുങ്കിലും ഒരു സിനിമയ്ക്ക് സംഗീതം ചെയ്‌യുന്നുണ്ടെന്ന് ഗോപി ഓണ്‍ലൈനിനോടു പറഞ്ഞു.
മറ്റ് കംപോസേര്‍സിനു വേണ്ടി ഇപ്പോഴും പ്രോഗ്രാമിന് വര്‍ക്കുകള്‍ ചെയ്‌യുന്നയാളാണ് ഗോപി. അങ്ങനെ ബോളിവുഡിലെ വിശാല്‍_ശേഖര്‍ കൂട്ടുകെട്ടിനുവേണ്ടി വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ചിന്മയിയോടൊപ്പം പാടിയ ‘തിത്ത്ലി എന്ന ‘ചെന്നൈ എക്സ്പ്രസിലെ ഹിറ്റ് ഗാനവും ഹിന്ദിയില്‍ ഗോപി സുന്ദറിന് പേര് നേടിക്കൊടുത്തിരുന്നു.
മലയാളത്തില്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള മിസ്റ്റര്‍ ഫ്രോഡ്, ഹൗ ഓള്‍ഡ് ആര്‍ യു, ലാസ്റ്റ് സപ്പര്‍ എന്നീ ചിത്രങ്ങള്‍ കൂടാതെ വരാനിരിക്കുന്ന ബാംഗ്ലൂര്‍ ഡേയ്സ്, കൂതറ, നാക്കു പെന്‍റ നാക്കു ടാക്ക, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളും ഗോപിയുടെ ഈണത്തിലാണ് വരിക. പാതി മലയാളികൂടിയായ ജോണ്‍ ഏബ്രഹാമില്‍ നിന്ന് ഇപ്പോള്‍ ഇങ്ങനെയൊരു ഓഫര്‍ വന്നതിന്‍റെ സന്തോഷത്തിലാണ് തിരക്കുകളില്‍ നിന്നും തിരക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഗോപിസുന്ദര്‍.

No comments:
Post a Comment