Tuesday, 20 May 2014

മോദിക്കെതിരെ ട്വീറ്റ് ചെയ്തിട്ടിലെ്ലന്ന് ഷാരൂഖ്




മുംബൈ •  നരേന്ദ്ര മോദിക്കെതിരായി ട്വിറ്ററില്‍ പരമാര്‍ശം നടത്തിയെന്ന ആരോപണം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നിഷേധിച്ചു.  മോദി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ ഇന്ത്യ വിട്ടുപോകുമെന്ന് ഷാരൂഖ് ട്വിറ്ററില്‍ എഴുതിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

ഇതിനെതിരെയാണ് ഷാരൂഖ് രംഗത്തെത്തിയത്. വാസ്തവത്തില്‍ ബിജെപിക്ക് അനുകൂലമായ ജനവിധിയെക്കുറിച്ചായിരുന്നു   മേയ് 16ന് ഷാരൂഖ് ട്വീറ്റ് ചെയ്തത്. 

എന്നാല്‍ ടിവി നടന്‍ കമാല്‍ ആര്‍.ഖാന്‍ എന്ന കെആര്‍കെ   മോദിയുടെ വിജയത്തെതുടര്‍ന്ന് താന്‍ രാജ്യം വിടുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. മുന്‍പ് പറഞ്ഞിരുന്നതുപോലെ എന്നെന്നേക്കുമായി ഞാന്‍ രാജ്യം വിടുകയാണ്. എസ്ആര്‍കെയും മറ്റുള്ളവരും അവര്‍ പറഞ്ഞതുപോലെ ചെയ്‌യുമോ എന്ന് എനിക്കറിയില്ല എന്ന കമാലിന്‍റെ ട്വീറ്റാകാം ആശയക്കുഴപ്പമുണ്ടാക്കിയത് എന്നുകരുതുന്നു.

No comments:

Post a Comment