ഇന്ത്യന്‍ നിര്‍മിത ജഗ്വാര്‍ എക്സ് ജെ എത്തി
ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍(ജെ എല്‍ ആര്‍) ഇന്ത്യയില്‍ നിര്‍മിച്ച ‘ജഗ്വാര്‍ എക്സ് ജെ വില്‍പ്പനയ്‌ക്കെത്തിച്ചു. നികുതി ഇളവിന്‍റെ ആനുകൂല്യം ലഭ്യമായതോടെ മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള ‘എക്സ് ജെ സെഡാന്‍റെ മുംബൈയിലെ ഷോറൂം വില 92.1 ലക്ഷം രൂപയായി. നേരത്തെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തു വിറ്റിരുന്നപ്പോള്‍ കാറിന് 1.16 കോടി രൂപയായിരുന്നു വില. പുണെയിലെ പ്ളാന്‍റില്‍ ‘എക്സ് എഫ് സെഡാനും ലാന്‍ഡ് റോവര്‍ ‘ഫ്രീ ലാന്‍ഡറും നിര്‍മിച്ചു തുടങ്ങിയ പിന്നാലെയാണ് ‘എക്സ് ജെയുടെയും ഉല്‍പ്പാദനം ആരംഭിച്ചത്.
വില കുറഞ്ഞെങ്കിലും കാറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ജഗ്വാര്‍ ലഭ്യമാക്കുന്നുണ്ട്. അലൂമിനിയം നിര്‍മിത ബോഡിയുള്ള ആഡംബര സെഡാനായ ‘എക്സ് ജെയില്‍ പിന്‍സീറ്റില്‍ മസാജിങ് സൗകര്യം, ഇലക്ട്രിക് സണ്‍ ബൈ്ളന്‍ഡ്, എല്‍ ഇ ഡി റീഡിങ് ലാംപ്, പുതിയ ബിസിനസ് ടേബിള്‍, രണ്ട് 10.2 ഇഞ്ച് സ്ക്രീന്‍ തുടങ്ങിയവയൊക്കെ ലഭ്യമാക്കിയിട്ടുണ്ട്. പിന്‍സീറ്റ് യാത്രികര്‍ക്കു മെച്ചപ്പെട്ട ഹെഡ്റൂമും ജഗ്വാര്‍ വാഗ്ദാനം ചെയ്‌യുന്നുണ്ട്. രണ്ടു വകഭേദങ്ങളിലാവും ‘എക്സ് ജെ വില്‍പ്പനയ്‌ക്കെത്തുക: പ്രീമിയം ലക്ഷ്വറിയും പോര്‍ട്‌ഫോളിയോയും.
‘എക്സ് ജെ ശ്രേണിയിലെ ഏറ്റവും വലുതും കരുത്തേറിയതുമായ എന്‍ജിനാണ് കാറിലുള്ളത്; 2,993 സി സി, വി സിക്സ് ഡീസല്‍ എന്‍ജിനു പരമാവധി 271 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. റിയര്‍ വീല്‍ ഡ്രൈവ് ലേ ഒൌട്ടുള്ള കാറിന്‍റെ ട്രാന്‍സ്മിഷന്‍ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സാണ്.
ഡീസലിനു പുറമെ രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ സഹിതവും ‘എക്സ് ജെ വില്‍പ്പനയ്ക്കുണ്ട്; പരമാവധി 237 ബി എച്ച് പിയാണ് ഈ എന്‍ജിന്‍റെ കരുത്ത്. നിലവില്‍ പെട്രോള്‍ എന്‍ജിനുള്ള ‘എക്സ് ജെ ഇറക്കുമതി വഴി മാത്രമാണു വില്‍പ്പനയ്ക്കുള്ളത്.
പ്രാദേശികമായി നിര്‍മാണം ആരംഭിച്ചതോടെ ജഗ്വാര്‍ ‘എക്സ് ജെയ്ക്ക് ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ കാര്യമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്നാണു പ്രതീക്ഷ. മെഴ്സീഡിസ് ബെന്‍സ് ‘എസ്ക്ലാസ്, ബി എം ഡബ്ള്യു ‘സെവന്‍ സീരീസ്, പരിഷ്കരിച്ച ഒൌഡി ‘എ എയ്റ്റ് തുടങ്ങിയവയോടാണ് ‘എക്സ് ജെയുടെ മത്സരം.

No comments:
Post a Comment